കോട്ടയം: എസ്.എസ്.എല്‍.സി. പരീക്ഷയുമായി ബന്ധപ്പെട്ട് സ്‌കൂളുകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും ബന്ധപ്പെടുന്നതിന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചു.. പ്രത്യേക പരിഗണന ആവശ്യമുള്ള ഭിന്നശേഷിക്കാരായ കുട്ടികള്‍, കോവിഡ് പോസീറ്റീവായ വിദ്യാര്‍ത്ഥികള്‍, അടിയന്തര വാഹനസൗകര്യം ആവശ്യമുള്ളവര്‍ തുടങ്ങിവർക്ക് അടിയന്തര സേവനങ്ങള്‍ക്കായി ഹെല്‍പ്പ് ഡെസ്‌ക്കുമായി ബന്ധപ്പെടാവുന്നതാണ് . ഫോണ്‍ : 9495417930, 9446388327, 9947582791
