കൊച്ചി: ഗ്രാമീണജനങ്ങള്‍ക്ക് ഇന്റര്‍നെറ്റ് സേവനങ്ങള്‍ മിതമായ നിരക്കില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്തില്‍ സിറ്റിസണ്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു.   ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തില്‍ ആരംഭിച്ച ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ ഉദ്ഘാടനം  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ.കെ. ജോഷി നിര്‍വ്വഹിച്ചു. ഗ്രാമീണ ഡിറ്റിപി സെന്റര്‍, ഗ്രാമീണ ഇന്റര്‍നെറ്റ് കഫേ, ഇ-ടിക്കറ്റിംഗ്, ഇ-ഗവേണന്‍സ് ആപ്ലിക്കേഷന്‍സ്, വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണവും തുടര്‍ പ്രക്രിയകളും, പരീക്ഷാഫലങ്ങള്‍ പരിശോധിക്കുന്നതിനുളള സംവിധാനം, വിവര വിജ്ഞാന വ്യാപന കേന്ദ്രം തുടങ്ങിയ സേവനങ്ങള്‍ ഇവിടെ ലഭ്യമാകും.
വൈസ്  പ്രസിഡന്റ് തുളസി സോമന്‍, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍  പി. വി. ലൂയീസ്, സെക്രട്ടറി ശ്രീദേവി കെ. നമ്പൂതിരി എന്നിവര്‍ പ്രസംഗിച്ചു.
ക്യാപ്ഷന്‍: സിറ്റിസണ്‍ ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ.കെ. ജോഷി നിര്‍വ്വഹിക്കുന്നു. വൈസ്  പ്രസിഡന്റ് തുളസി സോമന്‍ , വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.വി. ലൂയിസ് എന്നിവര്‍ സമീപം.