പെരിയാറിന്റെ കൈ വഴികളിലെ മാലിന്യവും എക്കലും നീക്കം ചെയ്ത് ഒഴുക്ക് സുഗമമാക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റെ പദ്ധതിയായ ഓപ്പറേഷൻ വാഹിനിക്ക് അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ തുടക്കമായി. അയ്യമ്പുഴ, മഞ്ഞപ്ര, ശ്രീമൂലനഗരം പഞ്ചായത്തുകളിലാണ് പദ്ധതിയുടെ ഭാഗമായി തോട് പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്.
അയ്യമ്പുഴ പഞ്ചായത്തിൽ, വാർഡ് 6-ൽ കൊല്ലക്കോട് കന്നോലി തോട്, വാർഡ് 5-ൽ പോട്ടപ്പാടം തോട്, വാർഡ് 11ൽ ചീനം ചിറ തോട്, വാർഡ് 3-ൽ പാണ്ടുപാറ തോട്, വാർഡ് 13 ൽ ചുള്ളി തോട്, വാർഡ് 12 ൽ ചുള്ളി കനാൽ ലീഡിങ്ങ് ചാനൽ എന്നിവിടങ്ങളാണ് പുനരുദ്ധാരണ പ്രവർത്തങ്ങൾ ആരംഭിച്ചത്. പഞ്ചായത്ത് അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു.മഞ്ഞപ്ര ഗ്രാമപഞ്ചായത്തിൽ വാർഡ് 4 ൽ കോതായി ഏളേലി തോട്, വാർഡ് 7 അമ്പലക്കുളം തോട്ടകം പുഞ്ചതോട്, വാർഡ് 11 നടമുറി കോതായി തോട്,വാർഡ് 13 കല്ലുകുളം വാതക്കാട് തോട് തുടങ്ങിയ ഇടങ്ങളിലാണ് പ്രവർത്തനങ്ങൾക്ക് തുടക്കമായത്.
ശ്രീമൂലനഗരം ഗ്രാമപഞ്ചായത്തിൽ കോണിപ്പാടം തോട് നവീകരണം ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി മാർട്ടിൻ പ്രവർത്തനം ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. ഷബീർ അലി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കുമാരി എൻ.സി.ഉഷാകുമാരി, ഡേവിസ് കൂട്ടുങ്ങൽ,ഡാർലി ജിമോൻ, ഷിജിത സന്തോഷ്, കെ.പി.സുകുമാരൻ വി.ഇ.ഒ സൂരജ് കെ. എസ്, ഇറിഗേഷൻ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.പെരിയാറുമായി ബന്ധപ്പെട്ട് കിടക്കുന്ന കോണിപാടം തോട് വൃത്തിയാക്കുന്നതോടെ പെരിയാറിലേക്ക് നീരൊഴുക്ക് സുഗമമാക്കി പ്രദേശത്തെ കൃഷി ഫലഭൂയിഷ്ടം ആക്കാൻ സാധിക്കും.വരുംദിവസങ്ങളിൽ ജനകീയ പങ്കാളിത്തത്തോടെ കൂടുതൽ തോടുകളുടെ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമാകും.ഒരു വാർഡിൽ നിന്ന് ഒരു തോട് എന്ന നിലയിലാണ് ശുചീകരണത്തിന് തിരഞ്ഞെടുക്കുന്നത്.