കോട്ടയം ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനായി ഏഴുപേർക്ക് സഞ്ചരിക്കാവുന്ന എ.സി. കാർ/ജീപ്പ് രണ്ട് മാസത്തേക്ക് കരാർ അടിസ്ഥാനത്തിൽ ലഭ്യമാക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഏപിൽ എട്ടിന് ഉച്ചകഴിഞ്ഞ് രണ്ടിനകം ജില്ലാ ഇൻഫർമേഷൻ ഓഫീസർ, ജില്ലാ ഇൻഫർമേഷൻ ഓഫീസ്, കളക്ടറേറ്റ്, കോട്ടയം എന്ന വിലാസത്തിൽ ക്വട്ടേഷൻ നൽകണം. വിശദവിവരത്തിന് ഫോൺ: 04812562558.