കൊടിയത്തൂര്‍ പഞ്ചായത്തിലെ പന്നിക്കോട് മികച്ച സൗകര്യത്തോടെ നിര്‍മ്മിക്കുന്ന വഴിയോര വിശ്രമകേന്ദ്രത്തിന്റെ നിര്‍മാണോദ്ഘാടനം ജില്ലാ കലക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഡി നിര്‍വഹിച്ചു. ടേക്ക് എ ബ്രേക്ക് പദ്ധതിയുടെ ഭാഗമായി 18 ലക്ഷംരൂപ ചെലവിലാണ് വിശ്രമകേന്ദ്രം ഒരുക്കുന്നത്. മുലയൂട്ടുന്ന സ്ത്രീകള്‍ക്കും, ഭിന്നശേഷിക്കാര്‍ക്കും പ്രത്യേക സൗകര്യമാണ് ഇവിടെ ഒരുക്കുക. ശുചിമുറികള്‍ക്കു പുറമെ കുടിവെള്ളം, പാര്‍ക്കിങ് സൗകര്യം എന്നിവയും ഏര്‍പ്പെടുത്തും. കൊടിയത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത് അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
