കണ്ണൂർ പറശ്ശിനിക്കടവ് എം.വി.ആർ ആയുർവേദ മെഡിക്കൽ കോളേജിൽ കേരള ആരോഗ്യ സർവ്വകലാശാല അംഗീകരിച്ച 2021-22 വർഷത്തെ ബി.എസ്.സി നേഴ്‌സിംഗ് (ആയുർവേദം), ബി.ഫാം (ആയുർവേദം)  കോഴ്‌സുകളിൽ ഒഴിവുള്ള സീറ്റുകളിൽ ഓൺലൈൻ സ്‌പെഷ്യൽ അലോട്ട്‌മെന്റ് ഏപ്രിൽ 8ന്   www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിക്കും. താൽപ്പര്യമുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ  ഏപ്രിൽ 6, 7 തീയതികളിൽ ഓൺലൈനായി രജിസ്റ്റർ ചെയ്ത് ഓപ്ഷനുകൾ സമർപ്പിക്കണം.  കൂടുതൽ വിവരങ്ങൾക്ക്: 0471-2560363, 364.