വടകര നഗരസഭയിലെ ഭിന്നശേഷിക്കാര്‍ക്ക് മുച്ചക്ര വാഹനങ്ങള്‍ വിതരണം ചെയ്തു. വിതരണോദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.പി ബിന്ദു നിര്‍വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി. സജീവ് കുമാര്‍ അധ്യക്ഷനായി. 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വാഹനങ്ങള്‍ വിതരണം ചെയ്തത്. നഗരസഭ സെക്രട്ടറി എന്‍.കെ ഹരീഷ്, വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ പി. വിജയ്, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്മാരായ എ.പി പ്രജിത. എം. ബിജു. ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ജാസ്മിന്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.