എലത്തൂര്‍ നിയോജക മണ്ഡലത്തിലെ പുതിയാപ്പ, തലക്കുളത്തൂര്‍, കക്കോടി ആശുപത്രികളിലേക്കുള്ള ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളുടെ വിതരണോദ്ഘാടനം വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ നിര്‍വഹിച്ചു. പുതിയാപ്പ കുടുംബാരോഗ്യ കേന്ദ്രത്തില്‍ സജ്ജമാക്കിയ പുതിയ ലാബും മന്ത്രി ഉദ്ഘാടനം ചെയ്തു.

ആരോഗ്യരംഗത്ത് അന്തര്‍ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാരുടെ സംഘടനയായ ഡോക്ടേഴ്‌സ് ഫോര്‍ യു ആണ് ഓക്സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ സംഭാവന ചെയ്തത്.