കാഞ്ഞങ്ങാട് ടൗണിലെ കടകളില്‍ വില വര്‍ധനവ് പരിശോധിക്കാന്‍ ജില്ലാ സപ്ലെ ഓഫീസറുടെ നേതൃത്വത്തില്‍ സിവില്‍ സപ്ലെസ് ഓഫീസര്‍ പരിശോധന നടത്തി. നഗരത്തിലെ 22 കടകളിലാണ് പരിശോധന നടത്തിയത്. രണ്ട് കടകളില്‍ സവാളക്ക് കൂടുതല്‍ വില ഈടാക്കുന്നതായി കണ്ടെത്തി. 28 രൂപ വിലയുള്ളിടത്ത് 30രൂപ ആയിരുന്നു വാങ്ങിയത്. വില കുറയ്ക്കാന്‍ നിര്‍ദേശം നല്‍കി. പച്ചക്കറി കടകളില്‍ വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കാത്തതും കണ്ടെത്തി. തുടര്‍ന്ന് കടകളില്‍ നിര്‍ബന്ധമായും വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കാന്‍ കട ഉടമകള്‍ക്ക് നിര്‍ദേശം നല്‍കി. ജില്ലാ സപ്ലൈ ഓഫീസര്‍ കെ.പി.അനില്‍ കുമാര്‍, താലൂക്ക് സപ്ലൈ ഓഫീസര്‍ കെ.എന്‍.ബിന്ദു, റേഷനിങ് ഇന്‍സ്പെക്ടര്‍മാരായ കെ.കെ.രാജീവന്‍, പി.വി.ശ്രീനിവാസന്‍, ജാസ്മിന്‍ ആന്റണി, ടി.രാധാകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു പരിശോധന.
