ജില്ലാ ആരോഗ്യ വകുപ്പിന്റെയും ആരോഗ്യ കേരളത്തിന്റെയും ആഭിമുഖ്യത്തില്‍ ലോകരോഗ്യ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും സെമിനാറും മീനങ്ങാടി സെന്റ് പീറ്റേഴ്‌സ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വെച്ച് നാളെ നടക്കും.ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി അസൈനാറിന്റെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം നിര്‍വഹിക്കും ലോകാരോഗ്യ ദിനത്തോടാനുബന്ധിച്ചള്ള തൈ വിതരണം മീനങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ഇ വിനയന്‍ നിര്‍വഹിക്കും.

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന മുഖ്യപ്രഭാഷണവും ഡി പി എം ഡോ. സമീഹ സൈതലവി ദിനാചാരണ സന്ദേശവും നല്‍കും. തുടര്‍ന്ന് കാലാവസ്ഥ വ്യതിയാനവും ആരോഗ്യ പ്രശ്‌നങ്ങളും എന്ന വിഷയത്തെ അധികരിച്ചു നടത്തപ്പെടുന്ന സെമിമിനാറില്‍ ശാസ്ത്ര സാഹിത്യ പരിഷത്ത് വനിതാ വിഭാഗം കണ്‍വീനര്‍ ഡോ. ടി ആര്‍ സുഷമ ക്ലാസ്സ് എടുക്കും.ദിനാചാരണത്തോടനുബന്ധിച്ച് എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഒരു തൈ എങ്കിലും വെച്ച് പിടിപ്പിക്കുന്നതാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു