വേനല്‍ കടുക്കും മുമ്പെ കനത്ത ചൂടാണ് സംസ്ഥാനം നേരിടുന്നത്.ചൂടില്‍ നിന്ന് രക്ഷപ്പെടുന്നതിനായി സര്‍ക്കാര്‍ തലത്തില്‍ വലിയ രീതിയിലുള്ള പ്രചാരണ പരിപാടികളും നിര്‍ദ്ദേശങ്ങളുമാണ് നടപ്പിലാക്കിയിട്ടുള്ളത്.പൊതു
ഏപ്രില്‍ 4 മുതല്‍ 14 വരെ നീണ്ടു നില്‍ക്കുന്ന ചലഞ്ച് ആണ് കിളികളും കൂളാവട്ടെ.ജില്ലയ്ക്കുള്ളില്‍ വീടുകളിലും പരിസരങ്ങളിലും കിളികള്‍ക്കായി അലങ്കരിച്ച പാത്രങ്ങളില്‍ വെള്ളവും തീറ്റയുമൊരുക്കുക.ശേഷം ആ ചിത്രം സോഷ്യല്‍മീഡിയയില്‍ അഞ്ച് സുഹൃത്തുക്കളെ ടാഗ് ചെയ്ത് പോസ്റ്റ് ചെയ്യുക.അതിനൊപ്പം അവരെയും ചലഞ്ചിലേക്ക് ക്ഷണിക്കാം. പോസ്റ്റ് ചെയ്യുമ്പോള്‍ #kilikalum_coolavatte #nammude_kozhikkode എന്നീ ഹാഷ് ടാഗുകള്‍ ഉപയോഗിക്കാം.
ദിവസേന തെരഞ്ഞെടുക്കുന്ന മികച്ച ചിത്രങ്ങള്‍ നമ്മുടെ കോഴിക്കോട് ആപ്പിലൂടെയും കോഴിക്കോട് കളക്ടറുടെ സമൂഹ മാധ്യമ പേജുകളിലൂടെയും പ്രസിദ്ധീകരിക്കുന്നുണ്ട്.