ലോകാരോഗ്യ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഏപ്രില്‍ 7ന് രാവിലെ 10.30ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ.രേണുരാജ്, ജില്ലാ തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

നമ്മുടെ ഭൂമി, നമ്മുടെ ആരോഗ്യം എന്നതാണ് ഈ വര്‍ഷത്തെ ലോകാരോഗ്യ ദിനസന്ദേശം.

വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ സ്വന്തമായി കൃഷി ചെയ്ത പഴം, പച്ചക്കറി വിഭവങ്ങളുടെ പ്രദര്‍ശനം, വിപണനം, ബോധവത്ക്കരണ സന്ദേശങ്ങളുടെ പ്രദര്‍ശനം, ജീവിതശൈലി രോഗ നിര്‍ണ്ണയ ക്യാമ്പ് തുടങ്ങിയവയും പരിപാടിയുടെ ഭാഗമായി നടത്തും.