വിഷു, ഈസ്റ്റർ, റംസാൻ ആഘോഷത്തോടനുബന്ധിച്ച് ഖാദി ഗ്രാമവ്യവസായ ബോർഡിൻ്റെ ഖാദി മേളയ്ക്ക് തുടക്കമായി. കോട്ടയം ബേക്കർ ജംഗ്ഷനിലെ ഖാദിഗ്രാമ സൗഭാഗ്യയിൽ നടന്ന ചടങ്ങിൽ ഖാദി ബോർഡ് അംഗം സി.കെ ശശിധരൻ മേള ഉദ്ഘാടനം ചെയ്തു. അമലഗിരി കോളജ് അദ്ധ്യാപിക ആർ രമ്യക്ക് ഖാദി വസ്ത്രങ്ങൾ നൽകി ഖാദി ബോർഡ് അംഗം കെ.എസ് രമേശ് ബാബു
ആദ്യ വിൽപന നിർവ്വഹിച്ചു. മേളയോടനുബന്ധിച്ച് സാരി, ഷർട്ട് തുണി, ചുരിദാർ മെറ്റീരിയൽസ്, ബെഡ് ഷീറ്റ് , മുണ്ട് , തോർത്ത്, റെഡി മെയ്ഡ് ഷർട്ടുകൾ എന്നിവയ്ക്ക് മേയ് മൂന്നു വരെ
30 ശതമാനം സർക്കാർ റിബേറ്റ് ലഭിക്കും. സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖല, സഹകരണ മേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ആറു മാസത്തേക്ക് ക്രെഡിറ്റ് സൗകര്യവും ലഭ്യമാണ്. പ്രോജക്ട് ഓഫീസർ ഷാജി ജേക്കബ് ,
തോമസ് സക്കറിയ,
എന്നിവർ സംസാരിച്ചു.