തിരുവനന്തപുരം ജില്ലയിലെ പോത്തന്‍കോട് ശ്രീ പണിമൂല ദേവീക്ഷേത്രത്തിലെ ദ്വിവത്സര മഹോത്സവത്തോടനുബന്ധിച്ച് പോത്തന്‍കോട്, അണ്ടൂര്‍ക്കോണം, വെമ്പായം, മാണിക്കല്‍, മംഗലാപുരം പഞ്ചായത്തുകളിലെയും പഴയ കഴക്കൂട്ടം, ശ്രീകാര്യം പഞ്ചായത്തുകളുടെ ഭാഗമായിരുന്നതും ഇപ്പോള്‍ തിരുവനന്തപുരം നഗരസഭയുടെ ഭാഗമായിട്ടുള്ളതുമായ പ്രദേശത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഏപ്രില്‍ 11 ന്(തിങ്കളാഴ്ച) ഉച്ചയ്ക്ക് ശേഷം ജില്ലാ കളക്ടര്‍ ഡോ.നവ്‌ജ്യോത് ഖോസ പ്രാദേശിക അവധി പ്രഖ്യാപിച്ചു. മുന്‍നിശ്ചയിച്ചിട്ടുള്ള പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമായിരിക്കില്ലെന്നും അറിയിപ്പില്‍ പറയുന്നു.
