വൈദ്യുതി നിരക്ക് പുനർനിർണയവുമായി ബന്ധപ്പെട്ട് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ ഏപ്രിൽ 11ന് രാവിലെ 11ന് കോഴിക്കോട് നളന്ദ ആഡിറ്റോറിയത്തിലും 13ന് രാവിലെ 11ന് പാലക്കാട് ഇ.എം.എസ് സ്മാരകഹാളിലും പൊതുതെളിവെടുപ്പ് നടത്തും. പൊതുജനങ്ങൾക്കും മറ്റുള്ളവർക്കും അഭിപ്രായങ്ങൾ നേരിട്ട് അറിയിക്കാം.