സംസ്ഥാനത്തെ കോൺട്രാക്ട് ക്യാരിയേജുകളുടെ ഈ സാമ്പത്തിക വർഷത്തിലെ ആദ്യക്വാർട്ടറിലെ നികുതി പിഴ കൂടാതെ അടയ്ക്കുന്നതിനുള്ള കാലാവധി ജൂൺ 30 വരെ നീട്ടി ഗതാഗത മന്ത്രി ആന്റണി രാജു ഉത്തരവിട്ടു. ഇന്ധനവില വർദ്ധനവും കോവിഡ് വ്യാപനവും മൂലം കോൺട്രാക്ട് ക്യാരിയേജ് മേഖല നേരിടുന്ന പ്രതിസന്ധി പരിഗണിച്ചാണ് തീയതി നീട്ടി നൽകിയതെന്ന് മന്ത്രി പറഞ്ഞു. നിലവിൽ ഏപ്രിൽ 14 വരെയാണ് നികുതി പിഴ കൂടാതെ അടയ്‌ക്കേണ്ട തീയതി.
