ശുചിത്വമിഷൻ്റെ നേതൃത്വത്തിൽ നവകേരളം കർമ്മ പദ്ധതി രണ്ടാംഘട്ടത്തിൻ്റെ ഭാഗമായി തെളിനീരൊഴുകും നവകേരളം ക്യാമ്പയിന് ജില്ലയിൽ തുടക്കം. കേരളത്തിലെ ജലസ്രോതസുകളുടെ സമ്പൂർണ ശുചിത്വം കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ത്രിതല പഞ്ചായത്തുകളിൽ കാമ്പയിൻ നടപ്പിലാക്കുന്നത്.
ക്യാമ്പയിൻ്റെ ഭാഗമായുള്ള മീഡിയ റൂമിൻ്റെ ഉദ്ഘാടനം തൃശൂർ ജില്ലാ പഞ്ചായത്ത് ഓഫീസിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ വി വല്ലഭൻ നിർവ്വഹിച്ചു. ജില്ലാ ശുചിത്വ മിഷൻ കോർഡിനേറ്റർ ബി എൻ ബിസിത്ത്, ജില്ലാ ശുചിത്വ മിഷൻ അസിസ്റ്റൻ്റ് കോർഡിനേറ്റർ എ എസ് പ്രമോദ് , വി എസ് പ്രിൻസ്, വി എം മുഹമ്മദ് ഗസാലി, കെ. ആർ . മായ തുടങ്ങിയവർ പങ്കെടുത്തു.