ആലപ്പുഴ ജില്ലയില്‍ 12 മുതല്‍ 14 വരെ പ്രായമുള്ള കുട്ടികളുടെ കോവിഡ് വാക്‌സിനേഷന്‍ നടപടികള്‍ ഊര്‍ജ്ജിതമാക്കാന്‍ ജില്ലാ കളക്ടര്‍ ഡോ. രേണു രാജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഈ പ്രായവിഭാഗത്തില്‍ ജില്ലയില്‍ ആകെ 47255 കുട്ടികള്‍ ഉണ്ടെന്നാണ് കണക്ക്. ഇതില്‍ 9187 പേരാണ് ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചത്.

വാക്‌സിന്‍ സ്വീകരിക്കാനുള്ളവരുടെ എണ്ണം സ്‌കൂളുകളില്‍ നിന്ന് ശേഖരിക്കുന്നതിന് വിദ്യാഭ്യാസ വകുപ്പിന് നിര്‍ദേശം നല്‍കി.

ജില്ലയില്‍ 15നും 18നും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ 93.77 ശതമാനം ഒന്നാം ഡോസ് വാക്‌സിനും 75.15 ശതമാനം രണ്ടാം ഡോസും സ്വീകരിച്ചിട്ടുണ്ട്. സ്‌കൂളുകളിലെ പ്രധാനാധ്യാപകരുടെ നേതൃത്വത്തില്‍ രക്ഷകര്‍ത്താക്കള്‍ക്ക് ബോധവത്കരണം നല്‍കാനും ഏപ്രില്‍ അവസാനത്തോടെ കുട്ടികളുടെ വാക്‌സിനേഷന്‍ പൂര്‍ത്തീകരിക്കാനുമാണ് ലക്ഷ്യമിടുന്നത്.