ചൂടു കാലാവസ്ഥയില്‍ കുട്ടികള്‍ക്ക് ഏറെ അനുയോജ്യം ഖാദി വസ്ത്രങ്ങളാണെന്ന് തുറമുഖം – മ്യൂസിയം – പുരാവസ്തു വകുപ്പുമന്ത്രി അഹമ്മദ് ദേവര്‍കോവില്‍. കേരള ഖാദിഗ്രാമ വ്യവസായ ബോര്‍ഡിന്റെ വിഷു – റംസാന്‍ – ഈസ്റ്റര്‍ ഖാദി മേളയുടെ ഉദ്ഘാടനവും കുഞ്ഞുടുപ്പിന്റെ ലോഞ്ചിങ്ങും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ലാഭേഛയില്ലാതെ പൂര്‍ണമായും മനുഷ്യകരങ്ങളാല്‍ നെയ്‌തെടുക്കുന്ന ഖാദി വസ്ത്രങ്ങള്‍ ഗുണമേന്മയിലും മുന്നിട്ടു നില്‍ക്കുന്നു. വിദേശ നിര്‍മിത വസ്ത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി പരുത്തിനൂലിഴകളില്‍ പ്രകൃതിജന്യ വര്‍ണങ്ങള്‍ പകര്‍ന്നു നെയ്‌തെടുക്കുന്ന കുഞ്ഞുടുപ്പുകള്‍ ഏറെ സ്വാഗതാര്‍ഹമാണെന്നും മന്ത്രി പറഞ്ഞു. പുതുതായി വിപണിയില്‍ ഇറക്കിയ കുഞ്ഞുടുപ്പിന്റെ ആദ്യ വില്‍പനയും മന്ത്രി നിര്‍വ്വഹിച്ചു.