2021-22 അദ്ധ്യയന വർഷത്തെ ബി.എസ്‌സി പാരാമെഡിക്കൽ കോഴ്‌സുകളിലെ സ്‌പെഷ്യൽ അലോട്ട്‌മെന്റ് ഏപ്രിൽ 16 ന് നടത്തും. ഓൺലൈൻ രജിസ്‌ട്രേഷനും പുതിയ കോളേജ്/കോഴ്‌സ് ഓപ്ഷൻ സമർപ്പണവും www.lbscentre.kerala.gov.in വഴി  ഏപ്രിൽ 12 മുതൽ 14 വൈകിട്ട് 5 മണി വരെ ചെയ്യാം. എൽ.ബി.എസ്സ് നടത്തിയ മുൻ അലോട്ട്‌മെന്റുകളിൽ പ്രവേശനം നേടിയ അപേക്ഷകർ സ്‌പെഷ്യൽ അലോട്ട്‌മെന്റിൽ പങ്കെടുക്കാൻ അനുവദിച്ചു കൊണ്ടുള്ള എൻ.ഒ.സി രജിസ്‌ട്രേഷൻ സമയത്ത് അപ്‌ലോഡ് ചെയ്യണം. എല്ലാ വിഭാഗക്കാർക്കും ഇതിൽ പങ്കെടുക്കം. അലോട്ട്‌മെന്റ് ലഭിക്കുന്നവർ 19 നകം ഫീസ് അടച്ച് കോളേജുകളിൽ പ്രവേശനം നേടണം. കൂടുതൽ വിവരങ്ങൾക്ക്: 04712560363, 64.