കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ കോട്ടത്തറ ഗ്രാമ പഞ്ചായത്തില്‍ ജല ജീവന്‍ മിഷന്‍ വഴി നടപ്പാക്കുന്ന ആയിരം ഗാര്‍ഹിക കുടിവെള്ള കണക്ഷനുകള്‍ നല്‍കുന്ന പദ്ധതിയുടെ ഉദ്ഘാടനം കല്‍പ്പറ്റ എം.എല്‍.എ അഡ്വ.ടി സിദ്ദീഖ് നിര്‍വ്വഹിച്ചു. വെണ്ണിയോട് ചെറിയമൊട്ടം കോളനിയില്‍ നടന്ന പരിപാടിയില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി രനീഷ് അദ്ധ്യക്ഷത വഹിച്ചു. രൂക്ഷമായ കുടി വെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങള്‍ക്ക് ശാശ്വത പരിഹാരമാകുന്ന പദ്ധതിയാണിത്.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുള്‍ റഹ്‌മാന്‍, ബ്ലോക്ക് ഡിവിഷന്‍ മെമ്പര്‍ ജോസ് പാറപ്പുറം, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ നസീമ തുടങ്ങിയവര്‍ പങ്കെടുത്തു.