ഏലപ്പാറ പിഎച്ച്സിയുടെ പുതിയ കെട്ടിടം നിര്‍മ്മാണം ജൂണ്‍ അവസാനത്തോടെ പൂര്‍ത്തിയാകുമെന്ന് ജില്ലാ വികസന കമ്മീഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്‍. ആശുപത്രിയുടെ നിര്‍മ്മാണ പുരോഗതി വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നുഅദ്ദേഹം. ജൂലൈയില്‍ ആശുപത്രിയുടെ പ്രവര്‍ത്തനം പുതിയ കെട്ടിടത്തിലേക്ക് മാറ്റാനാണ് ഉദ്ദേശിക്കുന്നത്. പിഎച്ച്സിയില്‍ ഒരു ഡോക്ടറുടെ സേവനം കൂടി ലഭ്യമാക്കിയതായും അദ്ദേഹം പറഞ്ഞു. ചികിത്സയ്ക്കായി തോട്ടം മേഖലയിലെ ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് ഏലപ്പാറ പിഎച്ച്സിയെയാണ്. ആശുപത്രിയുടെ സേവനം വളരെ മികച്ച രീതിയിലാണ് പോകുന്നതെന്നും വിലയിരുത്തി.

ജില്ലാ വികസന കമ്മീഷണര്‍ക്കൊപ്പം എന്‍എച്ച്എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ സുഷമ, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ സുരേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.