സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി അടിമാലി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിഷു ഈസ്റ്റര്‍ ചന്തക്ക് തുടക്കം കുറിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി മാത്യു ചന്തയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ റൂബി സജി അധ്യക്ഷത വഹിച്ചു. അടിമാലി ടൗണിലെ മാര്‍ക്കറ്റ് ജംഗ്ഷനില്‍ പഞ്ചായത്ത് പണികഴിപ്പിച്ചിട്ടുള്ള ഓപ്പണ്‍ ഓഡിറ്റോറിയത്തിലാണ് ചന്തയുടെ പ്രവര്‍ത്തനം നടക്കുന്നത്. ഏപ്രില്‍ 13 വരെ ചന്ത നടത്തും. കര്‍ഷകര്‍ക്ക് ചന്തയിലൂടെ ഉത്പന്നങ്ങള്‍ വില്‍പ്പനക്ക് വയ്ക്കാനുള്ള അവസരമുണ്ടെന്നും ന്യായവിലയിലാണ് ചന്തയിലൂടെ പച്ചക്കറികള്‍ വില്‍പ്പന നടത്തുന്നതെന്നും ഗ്രാമപഞ്ചായത്തധികൃതര്‍ അറിയിച്ചു. ഇരുമ്പുപാലത്തും വിഷു ഈസ്റ്റര്‍ ചന്ത തുടങ്ങും.