ആയഞ്ചേരി ഗ്രാമപഞ്ചായത്തിന്റെയും ആയഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന മിഷൻ ഇന്ദ്രധനുഷ് 4.0 ന്റെ ഉദ്ഘാടനം പ്രസിഡന്റ് കാട്ടിൽ മൊയ്തു മാസ്റ്റർ നിർവഹിച്ചു.
വിവിധ കാരണങ്ങളാൽ പ്രതിരോധ വാക്സിനേഷൻ എടുക്കാൻ വിട്ടുപോയ രണ്ടു വയസ്സിൽ താഴെയുള്ള കുട്ടികളുടെയും ഗർഭിണികളുടെയും കുത്തിവെപ്പുകൾ പൂർത്തീകരിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പരിപാടിയാണ് ഇന്റൻസിഫൈഡ് മിഷൻ ഇന്ദ്രധനുഷ്. പ്രതിരോധ കുത്തിവെപ്പുകളിൽ 90 ശതമാനത്തിൽ കുറവുള്ള കേരളത്തിലെ ഒമ്പത് ജില്ലകളിൽ കോഴിക്കോടും ഉൾപ്പെട്ടിട്ടുണ്ട്. ബിസിജി, ഒപിവി, ഐപിവി, പെന്റാവാലന്റ്, റോട്ടാവൈറസ് വാക്സിന്, എംആര്‍, ഡിപിറ്റി, ടിഡി തുടങ്ങിയ വാക്സിനുകള്‍ വാക്സിനേഷന് ഷെഡ്യൂള്‍ പ്രകാരം യഥാസമയം കൊടുക്കാന്‍ വിട്ടുപോയവര്‍ക്ക് വാക്സിന് നല്കുവാനാണ് ഈ യജ്ഞം സംഘടിപ്പിക്കുന്നത്.ചടങ്ങിൽ ആരോഗ്യ ജാഗ്രതാ സമിതിയുടെ ഉദ്ഘാടനവും നടന്നു.