സന്തോഷ് ട്രോഫി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ സീസണ്‍ ടിക്കറ്റ് വിതരണോദ്ഘാടനം മലപ്പുറം മുണ്ടുപറമ്പിലെ സന്തോഷ് ട്രോഫി ഓര്‍ഗനൈസിങ് കമ്മിറ്റി ഓഫീസില്‍ നടന്നു. ഇന്ത്യന്‍ ഇന്റര്‍ നാഷണല്‍ ഫുട്ബോള്‍ താരം ആഷിഖ് കുരുണിയാന്‍ ഇംപെക്‌സ് ഡയറക്ടര്‍ സി. ജുനൈദ്, പാലോളി അബ്ദുറഹ്‌മാന്‍, കെ.പി.എം. മുസ്തഫ എന്നിവര്‍ക്ക് നല്‍കി വിതരണോദ്ഘാടനം നിര്‍വഹിച്ചു.

മഞ്ചേരി-പയ്യനാട് സ്റ്റേഡിയം, മലപ്പുറം കോട്ടപ്പടി സ്റ്റേഡിയം എന്നിവിടങ്ങളിലെ ഗ്യാലറി, കസേര, വി.ഐ.പി. കസേര, വി.ഐ.പി. ഗ്രാന്റ്, എന്നിവയുടെ സീസണ്‍ ടിക്കറ്റുകളുടെ വിതരണ ഉദ്ഘാടനമാണ് നടന്നത്. ജില്ലയിലെ വിവിധ സഹകരണ ബാങ്കുകള്‍ കേന്ദ്രീകരിച്ചാണ് സീസണ്‍ ടിക്കറ്റുകള്‍ വിതരണം ചെയ്യാന്‍ നിശ്ചിച്ചിരിക്കുന്നത്. തിരൂര്‍ അര്‍ബന്‍ ബാങ്ക്, പൊന്നാനി സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്, പെരിന്തല്‍മണ്ണ സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്, മക്കരപറമ്പ് സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്, മഞ്ചേരി അര്‍ബന്‍ ബാങ്ക്, അരീക്കോട് സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്, ഏടരിക്കോട് സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്, എടവണ്ണ സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്, കൊണ്ടോട്ടി സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്, നിലമ്പൂര്‍ സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്, വണ്ടൂര്‍ സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്, മലപ്പുറം സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്, വേങ്ങര സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്, കോട്ടക്കല്‍ അര്‍ബന്‍ ബാങ്ക്, കോഡൂര്‍ സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്, മഞ്ചേരി സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് എന്നീ ബാങ്കുകള്‍ വഴിയാണ് സീസണ്‍ ടിക്കറ്റ് വില്‍പന നടക്കുന്നത്.

മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ ഗ്യാലറി ദിവസ ടിക്കറ്റിന് 100 രൂപയും സീസണ്‍ ടിക്കറ്റിന് 1000 രൂപയുമാണ്. കസേരയ്ക്കുള്ള ദിവസ ടിക്കറ്റിന് 250 രൂപയും സീസണ്‍ ടിക്കറ്റിന് 2500 രൂപയുമാണ് വിലയായി തീരുമാനിച്ചിരിക്കുന്നത്. വി.ഐ.പി കസേരക്ക് 1000 രൂപയാണ് ഈ വിഭാഗത്തില്‍ സീസണ്‍ ടിക്കറ്റിന് 10,000 രൂപയാണ് നിരക്ക്. ഒരേസമയം മൂന്ന് പേര്‍ക്ക് പ്രവേശിക്കാവുന്ന 25,000 രൂപയുടെ വി.ഐ.പി. ഗ്രാന്റ് സീസണ്‍ ടിക്കറ്റും ലഭ്യമാണ്. മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തില്‍ ഗ്യാലറി ടിക്കറ്റ് മാത്രമാണുള്ളത്. ഗ്യാലറി ദിവസ ടിക്കറ്റിന് ഒരു മത്സരത്തിന് 50 രൂപയും സീസണ്‍ ടിക്കറ്റിന് 400 രൂപയുമാണ് വില നിശ്ചയിച്ചിരിക്കുന്നത്.