കുടുംബശ്രീ ജില്ലാ മിഷന്‍റെ ആഭിമുഖ്യത്തില്‍ മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ച വിഷുച്ചന്ത ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സുദര്‍ശനാഭായി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിന് മുന്നില്‍ ദേശീയപാതയോടു ചേര്‍ന്നാണ് വില്‍പന കേന്ദ്രം.

കുടുംബശ്രീ സംഘ കൃഷി ഗ്രൂപ്പുകളുടെ (ജെ.എല്‍.ജി.) കാര്‍ഷിക ഉത്പ്പന്നങ്ങള്‍, കുടുംബശ്രീ സംരംഭങ്ങളുടെ തനത് ഉത്പ്പന്നങ്ങളായ കറിപൗഡറുകള്‍, മസാല പൊടികള്‍, അച്ചാറുകള്‍ എന്നിവയും ഇവിടെ ലഭ്യമാണ്. സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ ഇ.പി. അനീജി, പഞ്ചായത്ത് അംഗങ്ങളായ സി. സനില ബോസ്, ജെസി ജോസി, എം. ഷീബ, ടി.പി. വിനോദ്, മൈക്രോ എന്റര്‍പ്രൈസസ് കണ്‍വീനര്‍ ഷൈല, പി.ആര്‍. അമ്പിളി, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.