ഇടുക്കി ജില്ലാ മിനി വ്യവസായ സഹകരണ സംഘത്തില്‍ നിലവില്‍ ഒഴിവുള്ള ക്ലാര്‍ക്ക് തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ജെഡിസി, ഏച്ച് ഡി സി, ബികോം കോ-ഓപ്പറേഷന്‍ എന്നിവയിലേതെങ്കിലും യോഗ്യത നേടിയിട്ടുള്ളവര്‍ ഏപ്രില്‍ 25 ന് മുന്‍പായി മാനേജിംഗ് ഡയറക്ടര്‍, ഇടുക്കി ജില്ലാ മിനി വ്യവസായ സഹകരണ സംഘം, ജില്ലാ വ്യവസായ കേന്ദ്രം, ചെറുതോണി. ഇടുക്കി കോളനി പി. ഒ എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. നേരിട്ടുള്ള അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0462-235207/235410.
