തൊടുപുഴ നഗരസഭയില്‍ നിന്നും വിധവ പെന്‍ഷന്‍, 50 വയസ് കഴിഞ്ഞ അവിവാഹിതരായ സ്ത്രീകള്‍ക്കുള്ള പെന്‍ഷന്‍ എന്നിവ കൈപ്പറ്റുന്ന 60 വയസ് താഴെ പ്രായമുള്ള ഗുണഭോക്താക്കള്‍ പുനര്‍വിവാഹം/വിവാഹം കഴിച്ചിട്ടില്ലായെന്ന് തെളിയിക്കുന്ന ഗസറ്റഡ് ഓഫീസര്‍ / വില്ലേജ് ഓഫീസര്‍ നല്‍കുന്ന സാക്ഷ്യപത്രം നാളിതുവരെ ഹാജരാക്കിയിട്ടില്ലെങ്കില്‍ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് സഹിതം ഏപ്രില്‍ 30 ന് മുന്‍പായി നഗരസഭാ ഓഫീസില്‍ ഹാജരാക്കണം. സാക്ഷ്യപത്രം ഹാജരാക്കാത്ത ഗുണഭോക്താക്കള്‍ക്ക് പെന്‍ഷന്‍ തുക തുടര്‍ന്ന് ലഭിക്കില്ലെന്ന് തൊടുപുഴ നഗരസഭ സെക്രട്ടറി അറിയിച്ചു.
