സമ്പൂര്‍ണ സാക്ഷരതാ പ്രഖ്യാപന ദിനാചരണത്തിന്റെ ഭാഗമായി ജില്ലയില്‍ ഏപ്രില്‍ 18 ന് വിവിധ പരിപാടികള്‍ സംഘടിപ്പിക്കും.സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ മുട്ടിലില്‍ നടക്കുന്ന ജില്ലാതല പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്യും. മുട്ടില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നസീമ മങ്ങാടന്‍ അധ്യക്ഷത വഹിക്കും. ചടങ്ങില്‍ സാക്ഷരതാ മിഷന്‍ കോഴ്‌സ് കണ്‍വീനര്‍മാരെന്ന നിലയില്‍ ദീര്‍ഘകാലം സേവനം അനുഷ്ഠിച്ച ഡോ. പി.ലക്ഷ്മണന്‍, ചന്ദ്രന്‍ കിനാത്തി, മുട്ടില്‍ പഞ്ചായത്തിലെ മുതിര്‍ന്ന പഠിതാക്കള്‍ എന്നിവരെ ആദരിക്കും. ആദിവാസി സാക്ഷരത ഗ്രാമപഞ്ചായത്ത് തല സര്‍ട്ടിഫിക്കറ്റുകള്‍ ചടങ്ങില്‍ വിതരണം ചെയ്യും
