കാലവർഷം കനക്കുന്നതിന് മുൻപായി ഓപ്പറേഷൻ വാഹിനി പദ്ധതിയിൽ ഉൾപ്പെടുത്തി തോടുകളിലെ എക്കലും ചെളിയും നീക്കം ചെയ്യൽ പ്രവർത്തികൾ വരാപ്പുഴ പഞ്ചായത്തിൽ ആരംഭിച്ചു. വരാപ്പുഴയിലെ ചെട്ടിഭാഗം തോടിന്റെ ശുചീകരണം പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുറാണി ജോസഫ് ഉദ്ഘാടനം ചെയ്തു.

പഞ്ചായത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി ഇറിഗേഷൻ വകുപ്പിന്റെ സഹരണത്തോടെയാണ് നടപടികൾ ആരംഭിച്ചത്. ജെ .സി .ബികൾ ഉപയോഗിച്ചാണ് തോടിൽ ശുചീകരണം നടത്തുന്നത്. രണ്ടര കിലോമീറ്ററാണ് തോടിന്റെ നീളം. പഞ്ചായത്തിലെ പതിനാറു വാർഡുകളിലെയും വലിയ തോടുകളിലെ നവീകരണം ഒരാഴ്ചക്കുള്ളിൽ പൂർത്തിയാക്കും.