കൂവപ്പടി ബ്ലോക്കില്‍ ‘ഓപ്പറേഷന്‍ വാഹിനി’യുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ വരുന്ന അശമന്നൂര്‍, വേങ്ങൂര്‍, മുടക്കുഴ, രായമംഗലം, ഒക്കല്‍, കൂവപ്പടി പഞ്ചായത്തുകളില്‍ ഇതിനകം വിവധ തോടുകള്‍ ശുചീകരിച്ചു. ‘ഒരു വാര്‍ഡില്‍ ഒരു തോട്’ പദ്ധതി പൊതുജനങ്ങളുടെയും സന്നദ്ധപ്രവര്‍ത്തകരുടെയും സഹകരണത്തോടെയാണ് നടപ്പിലാക്കുന്നത്.

അശമന്നൂര്‍ പഞ്ചായത്തിലെ കുരങ്ങാട്ടുചിറ തോട്, പുറ്റിങ്ങല്‍ തോട്, നൂലേലി തോട്, മേതല ചേരുംകുഴി തോട്, കൂവപ്പടി പഞ്ചായത്തിലെ മുട്ടുകുഴി തോട്, ആര്യപ്പാടം തോട്, മുടക്കുഴ പഞ്ചായത്തിലെ വാലുകണ്ടം തോട്, മുടക്കുഴ തോട്, ഒക്കല്‍ പഞ്ചായത്തിലെ ഏത്താപ്പിള്ളി തോട്, കുറ്റിങ്ങല്‍ പള്ളംപാടം തോട്, രായമംഗലം പഞ്ചായത്തിലെ മുളപ്പന്‍ചിറ തോട്, കല്ലുപാലം തോട്, വേങ്ങൂര്‍ പഞ്ചായത്തിലെ എരപ്പുങ്കല്‍ തോട്, മേക്കപ്പാല അമന്തോട് തുടങ്ങിയ ഇടങ്ങളിലാണ് ശുചീകരണം നടത്തിയത്.

കോതമംഗലം ബ്ലോക്കില്‍ ഓപ്പറേഷന്‍ വാഹിനിയുമായി ബന്ധപ്പെട്ട് നാല് പ്രവർത്തികൾ പൂര്‍ത്തിയായി. പൈങ്ങോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ
പിച്ചാപിള്ളി പാടം തോട്, നമ്പോലി താഴം പൂവത്തിങ്കല്‍ തോട്, ആണപ്പടി ശാലോം പടി തോട്, കീരംപാറ പഞ്ചായത്തിലെ കൊണ്ടിമറ്റം- പാലമറ്റം തോട്ടിലുമാണ് പ്രവർത്തനങ്ങൾ പൂര്‍ത്തിയായത്.

കുട്ടമ്പുഴ പഞ്ചായത്തിലെ വെള്ളാരം കുത്ത് തോട്ടില്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
ഒരു വാര്‍ഡില്‍ ഒരു തോട് പദ്ധതിയില്‍ ബ്ലോക്കിന് കീഴില്‍ വരുന്ന പഞ്ചായത്തുകളിലെ വിവധ തോടുകള്‍ ഇതിനകം ശുചീകരിച്ചിട്ടുണ്ട്. വരുന്ന ആഴ്ചയില്‍ കൂടുതല്‍ തോടുകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.