തൃക്കാക്കര, കളമശേരി മുൻസിപ്പാലിറ്റികളിലായി സിറ്റി ഗ്യാസ് പദ്ധതിയുടെ 8864 കണക്ഷനുകൾ ലഭ്യമാക്കി. മഴയ്ക്ക് മുമ്പായി 10,000 കണക്ഷനുകൾ നൽകാനാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്.

കോവിഡ് നിയന്ത്രണങ്ങൾക്കുശേഷം പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. പാചക വാതക ഉപയോഗത്തിൽ 30 ശതമാനം ലാഭമുണ്ടാക്കാൻ പദ്ധതിയിലൂടെ സാധിക്കും. ഫ്ലാറ്റുകളിലും വീടുകളിലുമായാണ് ഉപഭോക്താക്കൾ ഉള്ളത്.

മരട് മുൻസിപ്പാലിറ്റിയിൽ ആറായിരവും കൊച്ചിൻ കോർപ്പറേഷനിൽ പതിനായിരവും കണക്ഷനുകൾ നൽകും. പൈപ്പുകൾ ഭൂമിക്കടിയിലൂടെ ആയതിനാൽ മഴയ്ക്കു ശേഷം എത്രയും വേഗത്തിൽ നടപടികൾ പൂർത്തിയാക്കും. രണ്ടു മാസം കൂടുമ്പോൾ മീറ്റർ റീഡിങ്ങ് അനുസരിച്ചാണ് ഗുണഭോക്താക്കളിൽ നിന്ന് തുക ഈടാക്കുന്നത്. ആവശ്യമായ രേഖകൾക്കൊപ്പം അപേക്ഷ സമർപ്പിക്കുന്നവർക്ക് 7118 രൂപയ്ക്ക് കണക്ഷൻ നൽകും.

മീറ്റർ റീഡിങ്ങിനോടൊപ്പം സുരക്ഷാ പരിശോധനയും നടത്തും. ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡിനാണ് നടത്തിപ്പ് ചുമതല. സ്കീമുകൾ അനുസരിച്ച് ഉപഭോക്താക്കൾക്ക് അപേക്ഷിക്കാം.