ഭിന്നശേഷി അവകാശ നിയമം 2016 പ്രാബല്യത്തിൽ വന്നതിന്റെ വാർഷികദിനമായ ഏപ്രിൽ 19ന് സംസ്ഥാന ഭിന്നശേഷി കമ്മീഷണറേറ്റിൽ കേരള സംസ്ഥാന നിയമസഹായ അതോറിറ്റി(KeLSA) യുടെ നിയമസഹായ ക്ലിനിക്ക് പ്രവർത്തനം ആരംഭിക്കും. ഭിന്നശേഷി നിയമത്തിൽ പ്രതിപാദിക്കുന്ന 21 തരം ഭിന്നശേഷിക്കാർക്കും സൗജന്യ നിയമസഹായം ഇവിടെ ലഭ്യമാകുമെന്ന് സംസ്ഥാന ഭിന്നശേഷി കമ്മീഷണർ എസ്.എച്ച്.പഞ്ചാപകേശൻ അറിയിച്ചു.