ക്ലീൻ കേരള കമ്പനി ലിമിറ്റഡിന്റെ പുതിയ മാനേജിംഗ് ഡയറക്ടറായി ജി.കെ സുരേഷ് കുമാർ നിയമിതനായി. തിരുവനന്തപുരം കളക്ടറേറ്റിൽ ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടറായിരുന്ന അദ്ദേഹം കഴിഞ്ഞ മെയിൽ സർവീസിൽ നിന്ന് വിരമിച്ചു. തുടർന്ന് വഞ്ചിയൂർ കോടതിയിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുകയായിരുന്നു. ക്ലീൻ കേരള എം.ഡിയായി തിങ്കളാഴ്ച ചുമതലയേൽക്കും. ഒരു വർഷത്തേക്കാണ് നിയമനം.എൽ.ആർ വിഭാഗം ഡെപ്യൂട്ടി കളക്ടറായും സേവനമനുഷ്ഠിച്ചു. തിരുവനന്തപുരം,കൊല്ലം, കോഴിക്കോട് താലൂക്കുകളിൽ തഹസിൽദാരായി പ്രവർത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം നെയ്യാറ്റിൻകരയാണ് സ്വദേശം.