രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ നിയോജക മണ്ഡലങ്ങൾ തോറും സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രചാരണ യാത്ര ഇന്നും നാളെയും വൈക്കത്ത് പര്യടനം നടത്തും. പര്യടനത്തിൻ്റെ നിയോജക മണ്ഡല തല ഉദ്ഘാടനം ഇന്ന് വെള്ളൂർ കവലയിൽ സി.കെ ആശ എം .എൽ .എ നിര്‍വഹിച്ചു.
തലയോലപ്പറമ്പ്, ടോൾ ജംഗ്ഷൻ നാനാടം നാളെ ബണ്ട് റോസ് ജംഗ്ഷൻ, ഉല്ലല, ടി.വി പുരം, വൈക്കം ബോട്ട് ജെട്ടി എന്നിവിടങ്ങളിൽ തത്സമയ ക്വിസ്, കലാജാഥ, വികസന ചിത്ര-വീഡിയോ പ്രദര്‍ശനം എന്നിവ നടത്തും.
വികസന ക്ഷേമ പദ്ധതികൾ അടിസ്ഥാനപ്പെടുത്തിയുള്ള തത്സമയ ക്വിസ് പരിപാടിയിൽ ശരിയുത്തരം നൽകുന്നവർക്ക് ട്രോഫിയും പുസ്തകവും സമ്മാനിക്കും.കലാഭവന്‍ രാജാ റാം, കാലാഭവന്‍ ഷൈനി പ്രസാദ്, സുജിത്ത് ലാല്‍ (സ്റ്റാര്‍ സിംഗര്‍ ഫെയിം ) എന്നിവര്‍ ഗാനമേളയും പ്രിയ ശ്രീനിവാസൻ ക്വിസ് പരിപാടിയും നയിക്കും.
