മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്‌നാട് മുഖ്യമന്ത്രി എം. കെ. സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി. കോവളം കൊട്ടാരത്തിലായിരുന്നു കൂടിക്കാഴ്ച. ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാരുടെ സമ്മേളനത്തിന് എത്തിയതായിരുന്നു സ്റ്റാലിൻ. കേരളവും തമിഴ്‌നാടുമായി ബന്ധപ്പെട്ട വിവിധ പദ്ധതികൾ സംബന്ധിച്ച് ആശയ വിനിമയം നടത്തി.…

കണ്ണൂർ ജില്ലയിലെ മയ്യിൽ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ജുമാ മസ്ജിദ് സെക്രട്ടറിക്ക് എസ്.എച്ച്.ഒ നൽകിയ നോട്ടിസുമായി ബന്ധപ്പെട്ടു സർക്കാരിനെതിരെ തെറ്റിദ്ധാരണാജനകമായ പ്രചാരണം നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. നോട്ടീസ് തികച്ചും അനവസരത്തിലുള്ളതും സർക്കാരിന്റെ…

ജനങ്ങൾക്ക് അവകാശങ്ങളും അർഹമായ ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിനു സർക്കാർ ഓഫിസുകളിലെ ഫയലുകളിലെ തീരുമാനം നീതിപൂർവകവും സുതാര്യവും വേഗത്തിലുമാക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. അഴിമതിരഹിത സിവിൽ സർവീസ് എന്ന ലക്ഷ്യം പരമപ്രധാനമാണ്. പൊതുസേവനത്തിലെ അഴിമതി തുടച്ചുനീക്കാൻ സർക്കാർ…

ആധുനിക സാങ്കേതികവിദ്യയെക്കുറിച്ചുള്ള അറിവുകൾ കുട്ടികൾക്കു വേഗത്തിൽ ലഭ്യമാക്കുന്നതിന് പ്രത്യേക പരിപാടി ആവിഷ്‌കരിക്കുമന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പാഠപുസ്തകം അറിവിന്റെ ഒരു വാതിൽ മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്‌കൂൾ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.മാറുന്ന…

മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ധാരണാപത്രം ഒപ്പുവച്ചു പതിനെട്ടാം നൂറ്റാണ്ടിലെ കേരള ചരിത്രം കൂടുതൽ വ്യക്തമാക്കാൻ സഹായിക്കുന്ന കോസ്മോസ് മലബാറിക്കസ് പദ്ധതിക്കും കൊല്ലത്തും മലപ്പുറത്തും പെയിന്റ് അക്കാഡമികൾ സ്ഥാപിക്കുന്നതിനും കേരളവും നെതർലൻഡ്‌സും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു. മുഖ്യമന്ത്രി…

ജനങ്ങളിൽ നിന്ന് കാര്യങ്ങൾ മറച്ചു വയ്ക്കാനല്ല, പകരം പങ്കുവയ്ക്കാനാണ് സർക്കാർ മുൻതൂക്കം നൽകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എല്ലാ കാര്യങ്ങളും അറിയാൻ അവകാശം ഉള്ളവരാണ് ജനം. സാങ്കേതിക വിദ്യയുടെ സഹായത്തോടെ കാര്യങ്ങൾ ജനങ്ങളെ…

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ നിയോജക മണ്ഡലങ്ങൾ തോറും സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രചാരണ യാത്ര ഇന്നും നാളെയും വൈക്കത്ത് പര്യടനം നടത്തും.…

എല്ലാ മലയാളികൾക്കും മുഖ്യമന്ത്രി പിണറായി വിജയൻ വിഷു ആശംസകൾ നേർന്നു. ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും പുതിയ പുലരിയെ വരവേൽക്കുന്ന വിഷു ആഘോഷം നാടിന്റെ കൂട്ടായ്മയ്ക്കും സാഹോദര്യത്തിനും കരുത്ത് വർധിപ്പിക്കുന്നതാകട്ടെയെന്നു മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ കാർഷിക സംസ്‌കാരത്തിന്റെ…

ഒരു വർഷത്തിൽ ഒരു ലക്ഷം സംരംഭം എന്ന പദ്ധതിയിലൂടെ ഏകദേശം മൂന്നു മുതൽ അഞ്ചു ലക്ഷം വരെ തൊഴിലവസരം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംരംഭക വർഷം 2022-23 ന്റെ പ്രഖ്യാപനവും…

തൊഴിൽ പദ്ധതികളുടെ ഫലപ്രദമായ നടത്തിപ്പിലൂടെ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം 24-ൽനിന്ന് 50 ശതമാനമാക്കി ഉയർത്താനാണു സർക്കാർ ശ്രമിക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. അഞ്ചു വർഷംകൊണ്ടു സംസ്ഥാനത്ത് 40 ലക്ഷം പേർക്കു തൊഴിലൊരുക്കും. ഇതിൽ 20…