ഓപ്പറേഷൻ വാഹിനിയിലൂടെ ഇടപ്പള്ളി ബ്ലോക്ക്‌ പഞ്ചായത്തിലെ രണ്ട് തോടുകൾ കൂടി വൃത്തിയാക്കി. മുളവുകാട് പഞ്ചായത്തിലെ അറക്കമില്ല് തോട്, കടമക്കുടി പഞ്ചായത്തിലെ പഞ്ചായത്ത്‌ തോട് എന്നിവയാണ് വൃത്തിയാക്കിയത്.മുളവുകാട് പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളും പഞ്ചായത്ത്‌ അംഗങ്ങളുടെയും നേതൃത്വത്തിൽ ആണ് അറക്കമില്ല് തോടിന്റെ 56 മീറ്റർ ദൂരം എക്കൽ നീക്കം ചെയ്ത് വൃത്തിയാക്കിയത്. മാലിന്യവും എക്കലും നീക്കം ചെയ്തതോടെ തോട്ടിലെ ജലമൊഴുക്ക് സുഗമമാവുമെന്നാണ് പ്രതീക്ഷ.കടമക്കുടി ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാർഡിൽ ഉൾപ്പെട്ട പഞ്ചായത്ത്‌ തോടും ഓപ്പറേഷൻ വാഹിനിയുടെ ഭാഗമായി ശുചീകരിച്ചു. പഞ്ചായത്ത്‌ തോടിന്റെ 30 മീറ്ററോളം ദൂരമാണ് തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ വൃത്തിയാക്കിയത്.