കേരള സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി നടത്തുന്ന ഇതരസംസ്ഥാന തൊഴിലാളികൾക്കുള്ള സാക്ഷരതാ പദ്ധതി ‘ചങ്ങാതി’ കടുങ്ങല്ലൂർ പഞ്ചായത്തിൽ ആരംഭിച്ചു. പഞ്ചായത്ത് തല സർവ്വേ പൂർത്തീകരിച്ചാണ് പഠിതാക്കളെ തിരഞ്ഞെടുത്തത്. ഉളിയന്നൂർ പ്രദേശത്തെ ക്ലാസ്സ്‌ ആരംഭം പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് മുട്ടത്തിൽ ഉദ്ഘാടനം ചെയ്തു . വാർഡ് മെമ്പർ സിയാദിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ അസിസ്റ്റന്റ് കോഡിനേറ്റർ കെഎം സുബൈദ, പഞ്ചായത്ത് തല കോഡിനേറ്റർ റംല സലാം, ഇൻസ്ട്രക്ടർ, വാർഡുതല കൺവീനർ, എന്നിവർ പങ്കെടുത്തു. എല്ലാദിവസവും വൈകിട്ട് 7 മണി മുതൽ
ഉളിയന്നൂർ എൽപി സ്കൂളിൽ വച്ച് ക്ലാസുകൾ നടത്തും