വൃദ്ധസദനങ്ങളുടെ പ്രവര്‍ത്തനം ഏകോപിപ്പിച്ചു നടപ്പിലാക്കുന്നതിനായി സാമൂഹ്യനീതി വകുപ്പ് ഡയറക്ടറുടെ കാര്യാലയവുമായി ലെയ്സന്‍ വര്‍ക്ക് ചെയ്യുന്നതിനുമായി ടെക്നിക്കല്‍ അസിസ്റ്റന്റ് തസ്തികയുടെ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ശമ്പളം 21000/ + 250/(ടി എ ), കരാര്‍ വ്യവസ്ഥയില്‍ ഒരു വര്‍ഷത്തേക്ക് നിയമനം. പ്രായപരിധി 18-35 വയസുവരെ. യോഗ്യതകള്‍ : (എ) അംഗീകൃത സര്‍വ്വകലാശാല ബിരുദം, (ബി) വേഡ് പ്രോസസ്സിങ്ങില്‍ സര്‍ക്കാര്‍ അംഗീകൃത കമ്പ്യൂട്ടര്‍ കോഴ്‌സ് പാസ്സായിരിക്കണം, (സി) എം.എസ്.ഡബ്യൂ യോഗ്യത ഉള്ളവര്‍ക്ക് മുന്‍ഗണന നല്‍കും, (ഡി) മലയാളം, ഇംഗ്ലീഷ് ഭാഷകളില്‍ ടൈപ്പ് റൈറ്റിംഗ് അറിഞ്ഞിരിക്കണം.

നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പും ബയോഡാറ്റയും സഹിതം വെള്ളപേപ്പറില്‍ അപേക്ഷ തയ്യാറാക്കി സമര്‍പ്പിക്കണം. മൊബൈല്‍ നമ്പര്‍, ഇ മെയില്‍ ഐഡി എന്നിവ അപേക്ഷയില്‍ രേഖപ്പെടുത്തണം. അപേക്ഷ അയക്കേണ്ട വിലാസം ജില്ലാ സാമൂഹ്യനീതി ഓഫീസര്‍, ജില്ലാ സാമൂഹ്യനീതി ഓഫീസ്, ഇടുക്കി, മൂന്നാം നില, മിനി സിവില്‍ സ്റേറഷന്‍, തൊടുപുഴ, തൊടുപുഴ പി ഒ.അവസാന തീയതി മെയ് 5 വൈകിട്ട് 5 മണി വരെ. ഫോണ്‍ നം.: 0486-2228160.