പൊതുവിദ്യാഭ്യാസ വകുപ്പ് സമ്പൂർണ്ണ സാക്ഷരത വാർഷിക ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് ഹാളിൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് സിപ്പി പള്ളിപ്പുറം നിർവഹിച്ചു. 300 ഇതരസംസ്ഥാന തൊഴിലാളി പഠിതാക്കളാണ് സാക്ഷരതാദിനത്തിൽ മലയാളത്തിൽ ആദ്യാക്ഷരം കുറിച്ചത്.

അതിഥി തൊഴിലാളികളെ സാക്ഷരരാക്കുന്ന ചങ്ങാതി പദ്ധതിയിലെ പഠിതാക്കളായ ഇതര സംസ്ഥാന പഠിതാക്കൾ മലയാളത്തിൽ സ്വന്തം പേരെഴുതി സാക്ഷരതാ ദിനത്തിൽ ആദ്യാക്ഷരം കുറിച്ചത് ഏറെ കൗതുകമായി. ഇതുവഴി മലയാള ഭാഷക്ക് അന്യസംസ്ഥാനക്കാർക്കിടയിലും പ്രാധാന്യമേറുന്നുവെന്ന് തെളിയിക്കാൻ സാക്ഷരതാ ദിനത്തിൽ കഴിഞ്ഞു.