ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റിൽ താത്കാലികാടിസ്ഥാനത്തിൽ കരാർ വ്യവസ്ഥയിൽ ക്ലർക്ക്, ക്ലർക്ക് കം ടൈപ്പിസ്റ്റ് തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ക്ലർക്ക് തസ്തികയിൽ എസ്.എസ്.എൽ.സിയാണ് അടിസ്ഥാന യോഗ്യത. കമ്പ്യൂട്ടർ പരിജ്ഞാനവും, സമാനമേഖലയിൽ പ്രവർത്തി പരിചയവും അഭികാമ്യം. പ്രായപരിധി 18 നും 40 നും മദ്ധ്യേ. ക്ലാർക്ക് കം ടൈപ്പിസ്റ്റ് തസ്തികയിൽ എസ്.എസ്.എൽ.സി, ഹയർഗ്രേഡ് സർട്ടിഫിക്കറ്റ് ഇൻ കെ.ജി.റ്റി.ഇ.,  ഇംഗ്ലീഷ് ടൈപ്പ്‌റൈറ്റിംഗ് ആൻഡ് ലോവർ ഗ്രേഡ് സർട്ടിഫിക്കറ്റ് ഇൻ കെ.ജി.റ്റി.ഇ.,  മലയാളം ടൈപ്പ്‌റൈറ്റിംഗിന് പുറമേ കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവയാണ് വിദ്യാഭ്യാസ യോഗ്യത. പ്രായപരിധി 18 നും 40 നും മദ്ധ്യേ. അപേക്ഷകർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ഈ മാസം 26ന് വൈകുന്നേരം 5 ന് മുമ്പ് നേരിട്ടോ തപാൽ മുഖേനയോ അപേക്ഷ ലഭ്യമാക്കണം. വിലാസം:  അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ, ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റ്, ആഞ്ജനേയ, റ്റി.സി.9/1023(1), ഗ്രൗണ്ട് ഫ്‌ളോർ, ശാസ്തമംഗലം, തിരുവനന്തപുരം.