പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കന്ററി വിഭാഗത്തിലെ എച്ച.എസ്.എസ്.റ്റി. (ജൂനിയർ) അദ്ധ്യാപക തസ്തികകളിലേക്കുള്ള തസ്തികമാറ്റ നിയനത്തിന്റെ പുതുക്കിയ  പ്രൊവിഷണൽ സീനിയോറിറ്റി ലിസ്റ്റിലെ അദ്ധ്യാപകരുടെയും ജീവനക്കാരുടെയും സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ തീയതിയായി.പെതുവിദ്യാഭ്യാസ വകുപ്പിൽ (ഹയർ സെക്കന്ററി വിഭാഗം) ഗവ.ഹയർ സെക്കന്ററി സ്‌കൂളുകളിലെ എച്ച്.എസ്.എസ്.റ്റി. (ജൂനിയർ) തസ്തികകളിലേക്ക് യോഗ്യരായ എച്ച്.എസ്.എ., യു.പി.എസ്.എ/എൽ.പി.എസ്.എ., മിനിസ്റ്റീരിയൽ സ്റ്റാഫ് (ഹയർ സെക്കന്ററി വിഭാഗം) ലാബ് അസിസ്റ്റന്റ് (ഹയർ സെക്കന്ററി വിഭാഗം) വിഭാഗങ്ങളിൽ നിന്നും ഓൺലൈൻ മുഖേന അപേക്ഷ സമർപ്പിച്ച് 07/04/2022 -ലെ ലിസ്റ്റിൽ ഉൾപ്പെട്ട തമിഴ്, ഉറുദു, കന്നട, ജ്യോഗ്രഫി, സംസ്‌കൃതം, സ്റ്റാറ്റിസ്റ്റിക്‌സ്, ജേർണലിസം, സോഷ്യോളജി, ഹിസ്റ്ററി, അറബിക് വിഷയങ്ങളിലെ അധ്യാപകരുടെ/ജീവനക്കാരുടെ സർട്ടിഫിക്കറ്റ് പരിശോധനയാണ് നടത്തുന്നത്.വിശദാംശങ്ങൾ: www.hscap.kerala.gov.in ലും www.dhsekerala.gov.in  ലും ലഭ്യമാണ്.