നല്ല അസ്സല്‍ മൃഗശാല. സിംഹവും പുലിയും കുട്ടിക്കുരങ്ങും പാമ്പും അടക്കിവാഴുന്ന സുവോളജിക്കല്‍ പാര്‍ക്ക്. എന്റെ കേരളം പ്രദര്‍ശനം കാണാന്‍ കുതിരാന്‍ തുരങ്കം കടന്നുവരുന്നവരെ സ്വീകരിക്കുന്നത് പുത്തൂര്‍ മൃഗശാലയിലെ പലജാതി വന്യമൃഗങ്ങളാണ്. പുത്തൂരില്‍ ആരംഭിച്ച യഥാര്‍ത്ഥ സുവോളജിക്കല്‍ പാര്‍ക്കില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചിട്ടില്ല. മേളയില്‍ ഒരുക്കിയിരിക്കുന്ന പുത്തൂരിന്റെ മാതൃകയിലൂടെ സുവോളജിക്കല്‍ പാര്‍ക്കിന്റെ പൂര്‍ണ രൂപം മനസിലാക്കാനുള്ള അവസരം കൂടിയാണ് വനം വകുപ്പിന്റെ സ്റ്റാള്‍ നല്‍കുന്നത്. കാടിന്റെ മനോഹാരിതയും കൗതുകകരമായ മൃഗശാലയും കാണാന്‍ പ്രായവ്യത്യസമില്ലാതെയാണ് കാഴ്ചക്കാര്‍ ഏറെയാണ്.