ഏലപ്പാറ ഗ്രാമ പഞ്ചായത്തില്‍ പുതിയതായി തെരഞ്ഞെടുത്ത തൊഴിലുറപ്പ് പദ്ധതിയിലെ മേറ്റുമാര്‍ക്ക് പരിശീലനം നല്‍കി. പരിശീലനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിത്യമോള്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ മറിയാമ്മ അധ്യക്ഷത വഹിച്ചു. ബിഡിഒ ജോഷി ജോസഫ് മുഖ്യപ്രഭാഷണം നടത്തി.

തൊഴിലുറപ്പ് നിയമങ്ങള്‍, എന്‍എംഎംഎസ് ആപ്ലിക്കേഷന്‍ (തൊഴിലാളികളുടെ അറ്റന്‍ഡന്‍സ് രേഖപ്പെടുത്താനുള്ള മൊബൈല്‍ അപ്ലിക്കേഷന്‍) എന്നി മേഖലകളിലാണ് പരിശീലനം നല്‍കിയത്. ഓവര്‍സിയര്‍ മോഹനന്‍ എഇ നീതു എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. 17 വാര്‍ഡുകളില്‍ നിന്നായി 120 ഓളം മേറ്റുമാര്‍ പരിശീലനത്തില്‍ പങ്കെടുത്തു.വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ സുനിത മധു, പഞ്ചായത്ത് അംഗങ്ങള്‍, ബ്ലോക്ക് എഞ്ചിനിയര്‍ അശ്വതി തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു.