ഈസ്റ്റേണ്‍ കമ്പനി ഇടുക്കി ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന് നല്‍കിയ മൂന്ന് ലക്ഷം രൂപ ഉപയോഗിച്ച് വാങ്ങിയ ഹൈജമ്പ് ബഡ് നാളെ രാവിലെ 11 മണിക്ക് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡണ്ട് റോമിയോ സെബാസ്റ്റ്യന്‍ പ്രമുഖരായ രാഷ്ട്രീയനേതാക്കളുടെയും കായിക താരങ്ങളുടെയും സാന്നിധ്യത്തില്‍ കാല്‍വരി മൗണ്ട് സ്‌കൂളില്‍ ജില്ലാ അത്ലറ്റിക് അസോസിയേഷനു കൈമാറും.

ഹൈജമ്പ് ബെഡിനുള്ള പണം ലഭ്യമാക്കുന്നതിന് ഇടപെടലുകള്‍ നടത്തിയ ജില്ല വികസന കമ്മീഷണര്‍ അര്‍ജ്ജുന്‍ പാണ്ഡ്യന്‍, ജില്ലാ വ്യവസായ വികസന ഓഫീസര്‍ ബെനഡിക്റ്റ്, ഇടുക്കി ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി പി കെ കുര്യാക്കോസ്, തുടങ്ങിയവര്‍ പങ്കെടുക്കും.