ബൗദ്ധിക വെല്ലുവിളി നേരിടുന്ന പുരുഷൻമാരെ പുനരധിവസിപ്പിക്കുന്നതിനായി സാമൂഹ്യനീതി വകുപ്പിന്റെ കീഴിൽ പ്രതീക്ഷാ ഭവൻ ആരംഭിക്കുന്നതിന് പ്രൊപ്പോസൽ ക്ഷണിച്ചു. നിലവിൽ മലപ്പുറം ജില്ലയിൽ മാത്രമാണ് ഒരു കേന്ദ്രമുള്ളത്. ഈ മേഖലയിൽ സേവനപരിചയമുള്ള അംഗീകൃത സ്ഥാപനങ്ങൾക്ക് ധനസഹായം നൽകിയാണ് പദ്ധതി നടപ്പിലാക്കുക. യോഗ്യതയുള്ള സർക്കാർ അംഗീകൃത എൻ.ജി.ഒകൾക്ക് അപേക്ഷിക്കാം.പദ്ധതിയുടെ വിശദാംശം www.swd.kerala.gov.in ൽ ലഭ്യമാണ്. മേയ് 20 നകം അപേക്ഷ സാമൂഹ്യ നീതി ഡയറക്ടർ, വികാസ് ഭവൻ, അഞ്ചാം നില, പി.എം.ജി, തിരുവനന്തപുരം 695 033 എന്ന വിലാസത്തിൽ ലഭിക്കണം. അപേക്ഷയുടെ പകർപ്പ് sjdpwdcell@gmail.com ലേക്കും അയയ്ക്കണം.