ആലപ്പുഴ: ജില്ലാ പഞ്ചായത്ത് 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന അതുല്യം – ആലപ്പുഴ പദ്ധതിയുടെ സാക്ഷരതാ പരീക്ഷ ഏപ്രിൽ 24ന്‌ 25 കേന്ദ്രങ്ങളിലായി നടക്കും. 12 ഗ്രാമപഞ്ചായത്തുകളിലായി 926 പേരാണ് പരീക്ഷ എഴുതുന്നത്. ഇതിൽ 755 സ്ത്രീകളും 171 പുരുഷന്മാരും ഉള്‍പ്പെടുന്നു.തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്തിലെ 92 വയസുകാരനായ പത്മനാഭപിള്ളയാണ് ഏറ്റവും മുതിർന്ന പഠിതാവ്. ചെന്നിത്ത ഗ്രാമപഞ്ചായത്തിലെ ഭിന്നശേഷിക്കാരനായ 15 വയസുള്ള നിതിനാണ് ഏറ്റവും പ്രായം കുറ‌ഞ്ഞയാള്‍.