സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയില്‍ പൂര്‍ത്തിയാക്കിയ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നാളെ (ഏപ്രിൽ 26) രാവിലെ 9.30 ന് ആരോഗ്യ മന്ത്രി വീണ ജോർജ് നിര്‍വഹിക്കും.
നവീകരിച്ച പ്രസവ ശുശ്രൂഷാ വിഭാഗം, പീഡിയാട്രിക് ഐ.സി.യു, മോഡുലാർ ഓപ്പറേഷൻ തിയേറ്റർ, ഓക്സിജൻ പ്ലാന്‍റ്, എക്സ്റേ യൂണിറ്റ്, സ്ത്രീ സൗഹൃദ വിശ്രമ കേന്ദ്രം എന്നിവയാണ് ഉദ്ഘാടനം ചെയ്യുന്നത്. ചടങ്ങില്‍ എച്ച്. സലാം എം.എൽ.എ. അധ്യക്ഷത വഹിക്കും.
ആശുപത്രിയുടെ മുന്‍ സൂപ്രണ്ടായ ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ സി. മുരളീധരൻ പിള്ളയെ ചടങ്ങിൽ ആദരിക്കും. എ.എം. ആരിഫ് എം.പി മുഖ്യാതിഥിയാകും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ജി.രാജേശ്വരി, നഗരസഭാധ്യക്ഷ സൗമ്യ രാജ്, ജില്ലാ കളക്ടർ ഡോ.രേണു രാജ് എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും. ഹെൽത്ത് സർവീസ് ഡയറക്ടർ ഡോ. രാജു വി. നായർ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജമുന വർഗീസ് റിപ്പോർട്ട് അവതരിപ്പിക്കും.
നഗരസഭ ആരോഗ്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർമാൻ ബീന രമേശ്, കൗൺസിലർ പ്രഭാ ശശികുമാർ, എൻ.എച്ച്.എം. ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ആർ. രാധാകൃഷ്ണൻ, വി.ഐ. നസീം, ഡോ.എസ്. ഷാജി, ഡോ. എസ്. ബേബി സുൽത്താന തുടങ്ങിയവർ പങ്കെടുക്കും.