രാജമ്മയുടെ നിറഞ്ഞ ചിരിയില്‍ വിടരുന്നത് അറുപത് വര്‍ഷമായി തുടരുന്ന കുടുംബത്തിന്റെ പട്ടയമെന്ന ആഗ്രഹം സഫലമായതിന്റെ സന്തോഷം. മല്ലപ്പള്ളി സ്വദേശി മഞ്ഞത്താനം വീട്ടില്‍ എണ്‍പത്തിയാറുകാരിയായ രാജമ്മ ചെല്ലപ്പന്റെ ഏറെ നാളായുള്ള ആഗ്രഹമായിരുന്നു താമസിച്ചുവരുന്ന ഭൂമിക്ക് പട്ടയം ലഭ്യമാകുക എന്നത്. അറുപത് വര്‍ഷമായി താമസിക്കുന്ന നാല് സെന്റ് സ്ഥലത്തിനാണ് ഇപ്പോള്‍ സര്‍ക്കാര്‍ പട്ടയം അനുവദിച്ച് നല്‍കിയത്.
ഒരുതുണ്ട് ഭൂമിപോലും സ്വന്തമായി ഇല്ലെന്നുള്ള വിഷമം രാജമ്മയെ ഏറെ അലട്ടിയിരുന്നുവെന്നും പട്ടയം ലഭിച്ചതിലൂടെ വളരെ സന്തോഷം തോന്നുന്നതായും തങ്ങളുടെ കുടുംബത്തിന് പട്ടയം ലഭിക്കാന്‍ സഹായിച്ച എല്ലാവരോടും ഒരുപാട് നന്ദിയുണ്ടെന്നും രാജമ്മ പറഞ്ഞു. നാല് മക്കളാണ് രാജമ്മയ്ക്ക്. പത്തനംതിട്ട സെന്റ് സ്റ്റീഫന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ റവന്യു മന്ത്രി കെ.രാജന്റെ കൈയ്യില്‍ നിന്നും രാജമ്മ പട്ടയം ഏറ്റുവാങ്ങി.