വണ്ടിപ്പെരിയാര്‍ വാളാര്‍ഡി പന്തടിക്കളം – 40 പുതുവയല്‍ റോഡിന്റെ പുന:നിര്‍മ്മാണോദ്ഘാടനം വാഴൂര്‍ സോമന്‍ എംഎല്‍എ നിര്‍വഹിച്ചു. വീതി കുറഞ്ഞ റോഡ് എംഎല്‍എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും തുക അനുവദിച്ച് ത്രിതല പഞ്ചായത്തുകളുടെ സഹായത്തോടെ ആറ് മീറ്റര്‍ വീതിയില്‍ ഒന്നര കിലോമീറ്റര്‍ റോഡ് നിര്‍മ്മാണം ആരംഭിച്ചു. റോഡ് നിര്‍മ്മാണത്തിനായി എച്ച്എംഎല്‍ പ്ലാന്റേഷന്‍ ലിമിറ്റഡ് ഒരു മീറ്റര്‍ മീറ്റര്‍ വീതിയില്‍ ഒന്നര കിലോമീറ്റര്‍ സ്ഥലം വിട്ടുനല്‍കി. ഭൂമി വിട്ടു നല്‍കിയ എച്ച്എംഎല്‍ എസ്റ്റേറ്റ് മാനേജര്‍ പിഎസ് സോമയ്യായെ എംഎല്‍എ യോഗത്തില്‍ ആദരിച്ചു. വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ മാരിയപ്പന്‍, എസ്എ ജയന്‍, മുന്‍ ഗ്രാമപഞ്ചായത്ത് അംഗം ആന്റണി ചാക്കോ, തുടങ്ങിയവര്‍ ആശംസയര്‍പ്പിച്ചു
